ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യത്തിന്റെയും ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരരെ സുരക്ഷാസേന വളഞ്ഞിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയതും, അതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതും ഏറ്റുമുട്ടലിലേയ്ക്ക് വഴിവെച്ചത്. അതേസമയം, പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പോസ്റ്ററുകള്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരിക്കുകയാണ്.